KERALA
‘പഹൽഗാമിൽ കൊല്ലപ്പെട്ടവരുടേത് വീരമൃത്യു, പരമോന്നത ബഹുമതി നൽകണം’ – അൻവർ സാദത്ത് MLA

കൊച്ചി: പഹൽഗാമിൽ കൊല്ലപ്പെട്ടവരുടേത് വീരമൃത്യുവായിക്കണ്ട് രാജ്യത്തെ പരമോന്നത ബഹുമതി നൽകണമെന്ന് ആലുവ എംഎൽഎ അൻവർ സാദത്ത്. ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ വീട് സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു എംഎൽഎ.പഹൽഗാമിൽ കൊല്ലപ്പെട്ടവർ രാജ്യത്തിന്റെ ശത്രുക്കളുടെ തോക്കിന് ഇരയായവരാണ്. രാജ്യത്തിനുവേണ്ടിയാണ് ആ ജീവനുകൾ പൊലിഞ്ഞത്. അതിനാൽ ഇവരുടെ മരണം വീരമൃത്യുവായിക്കണ്ട് രാജ്യം പരമോന്നത ബഹുമതി നൽകി ആദരിക്കണം -അദ്ദേഹം പറഞ്ഞു.
Source link