KERALA

പാകിസ്താനിൽ തീവ്രവാദിക്യാമ്പുകൾ ഇല്ലെന്ന് മന്ത്രി; ലൈവായി തെളിവുസഹിതം പൊളിച്ചടുക്കി വാർത്താ അവതാരക


ഓസ്റ്റര്‍ലി: പാകിസ്താനില്‍ തീവ്രവാദിക്യാമ്പുകള്‍ ഇല്ലെന്നും രാജ്യം തീവ്രവാദത്തിന്റെ ഇരയാണെന്നുമുള്ള പാക് വാര്‍ത്താവിനിമയ മന്ത്രി അത്താവുള്ള തരാറിന്റെ പ്രസ്തവാനയെ തെളിവുസഹിതം നിരത്തി പൊളിച്ചടുക്കി സ്‌കൈ ന്യൂസ് വാര്‍ത്താ അവതാരക യല്‍ദ ഹക്കിം. ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യ പാകിസ്താനില്‍ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പ്രതികരണത്തിലായിരുന്നു പാക് മന്ത്രിയുടെ ഇരവാദം. എന്നാലിതിനെ പാകിസ്താന്‍ മുന്‍പ്രധാനമന്ത്രിമാരുടേയും പാക് പ്രതിരോധന മന്ത്രിയുടേയും പ്രതികരണങ്ങള്‍ നിരത്തിയാണ് യല്‍ദ തിരിച്ചടിച്ചത്. ‘പാക് സൈനിക ക്യാമ്പുകളെ ആക്രമിച്ചിട്ടില്ലെന്നും, അവിടെയുള്ള തീവ്രവാദി ക്യാമ്പുകളെ മാത്രമാണ് ലക്ഷ്യംവെച്ചതെന്നും ആക്രമണം നടത്തിയതെന്നുമാണ് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയിട്ടുള്ളത്. പാകിസ്താനിലെ ഒമ്പത് തീവ്രവാദി ക്യാമ്പുകളിലാണ് ഇന്ത്യ ആക്രമണം നടത്തിയതായി അവകാശപ്പെടുന്നത്. അതില്‍ ഭീകരസംഘടനകളായ ജെയ്‌ഷെ മുഹമ്മദിന്റെ ശക്തികേന്ദ്രമായ ബഹാവല്‍പുരും ലഷ്‌കറെ തൊയ്ബയുടെ ശക്തികേന്ദ്രമായ മുരിദ്കെ എന്നീ സ്ഥലങ്ങളും ഉള്‍പ്പെടുന്നു,’ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകയായ യല്‍ദ പറഞ്ഞത്.


Source link

Related Articles

Back to top button