KERALA
പാകിസ്താനുവേണ്ടി ചാരവൃത്തി; യുവ എൻജിനിയർ പിടിയിൽ

മുംബൈ: ചാരവൃത്തി നടത്തിയതിന് താനെയിൽനിന്നുള്ള ജൂനിയർ എൻജിനിയറെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റുചെയ്തു. സുരക്ഷാ ഏജൻസികളുടെ രഹസ്യവിവരത്തെ തുടർന്ന് രവീന്ദ്ര മുരളീധർ വർമ(27)യാണ് പിടിയിലായത്.ഒരു പ്രതിരോധ സാങ്കേതിക സ്ഥാപനത്തിൽ ജൂനിയർ എൻജിനിയറായിരുന്നു വർമ. ഇതിനാൽത്തന്നെ നേവൽ ഡോക്ക്‌യാർഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ഇയാൾക്ക് പ്രവേശനമുണ്ടായിരുന്നു.
Source link