KERALA

പാകിസ്താന് തുര്‍ക്കിയുടെ പിന്തുണ; ഇന്ത്യയ്ക്ക് നേരേ ഉപയോഗിച്ചതെല്ലാം തുര്‍ക്കി നല്‍കിയ ഡ്രോണുകള്‍


ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് നേരേയുള്ള ആക്രമണത്തിന് പാകിസ്താന്‍ ഉപയോഗിച്ചത് തുര്‍ക്കി നല്‍കിയ ഡ്രോണുകളെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍സൈന്യത്തെയും രാജ്യത്തെ സാധാരണക്കാരെയും ലക്ഷ്യമിട്ടുള്ള ആക്രമണത്തിനാണ് പാകിസ്താന്‍ തുര്‍ക്കി നല്‍കിയ ഡ്രോണുകള്‍ ഉപയോഗിച്ചത്. തുര്‍ക്കിയുടെ 300-400 ഡ്രോണുകളാണ് ഇന്ത്യയ്ക്ക് നേരേ പാകിസ്താന്‍ കഴിഞ്ഞദിവസങ്ങളില്‍ ഉപയോഗിച്ചത്. എന്നാല്‍, ഇതെല്ലാം ഇന്ത്യന്‍സൈന്യം വെടിവെച്ചിട്ടിരുന്നു. കഴിഞ്ഞദിവസം ഇന്ത്യയിലെ 36 കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്താനായിരുന്നു പാകിസ്താന്റെ ശ്രമം. ഇന്ത്യന്‍സൈന്യം ഇത് ഫലപ്രദമായി തടഞ്ഞു. ഏകദേശം നാന്നൂറോളം ഡ്രോണുകളാണ് ഈ ആക്രമണങ്ങള്‍ക്കായി പാകിസ്താന്‍ ഉപയോഗിച്ചത്. തുടര്‍ന്ന് വെടിവെച്ചിട്ട ഈ ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ ഫൊറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചതോടെയാണ് ഇതെല്ലാം തുര്‍ക്കിയുടേതാണെന്ന സൂചന ലഭിച്ചത്. തുര്‍ക്കിയുടെ ‘അസിസ് ഗാര്‍ഡ് സോങ്കര്‍’ ഡ്രോണുകളാണ് കഴിഞ്ഞദിവസം പാകിസ്താന്‍ ഇന്ത്യയെ ലക്ഷ്യമിട്ട് അയച്ചതെന്നാണ് ഫൊറന്‍സിക് പരിശോധനയിലെ പ്രാഥമികസൂചന.


Source link

Related Articles

Back to top button