KERALA

പാകിസ്താൻ പ്രയോഗിച്ചത് ചൈനീസ് നിർമിത മിസൈലുകൾ, അവയെ തദ്ദേശീയ ആയുധങ്ങൾക്കൊണ്ട് ഇന്ത്യ തകർത്തു- സൈന്യം


ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ വിജയകരമായിരുന്നുവെന്ന് ഇന്ത്യൻ സേന. ഇന്ത്യയ്ക്കെതിരേ പാകിസ്താൻ പ്രയോഗിച്ചത് ചൈനീസ് നിർമിത മിസൈൽ ആയിരുന്നുവെന്നുവെന്നും അവ ഇന്ത്യ തകർത്തതായും സേന വ്യക്തമാക്കി. ചൈനീസ് നിർമ്മിത പിഎൽ 15 മിസൈൽ ആണ് ഇന്ത്യ തകർത്തത്. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ദൃശ്യങ്ങളടക്കം പ്രദർശിപ്പിച്ചുകൊണ്ട് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു സേന ഇക്കാര്യം വ്യക്തമാക്കിയത്.വാർത്താസമ്മേളനത്തിൽ വൈസ് അഡ്മിറൽ എ.എൻ. പ്രമോദ്, ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ്, എയർ മാർഷൽ എ.കെ. ഭാരതി തുടങ്ങിയവർ പങ്കെടുത്തു. ആവശ്യമെങ്കിൽ അടുത്ത മിഷന് തയ്യാറാണെന്നും സേന വ്യക്തമാക്കി.


Source link

Related Articles

Back to top button