WORLD

പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനായി കളിക്കാൻ അവസരം ലഭിച്ചാൽ…?; മറുപടിയുമായി പാക്ക് വംശജരായ ആദിൽ റഷീദും മോയിൻ അലിയും


ലണ്ടൻ∙ ‘പാക്കിസ്ഥാൻ ടീമിൽ കളിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു പ്രതികരണം’  എന്ന ചോദ്യത്തിന് രസകരമായ മറുപടി നൽകി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ പാക്കിസ്ഥാൻ വംശജരായ ആദിൽ റഷീദ്, മോയിൻ അലി എന്നിവർ. ഒരു പോഡ്‌കാസ്റ്റിൽ സംസാരിക്കുമ്പോഴാണ്, അവതാരകൻ ഇരുവർക്കും മുന്നിൽ രസകരമായ ഈ ചോദ്യം ഉയർത്തിയത്.വേറെ ഏതൊരു രാജ്യത്തിനും കളിക്കുന്നതിനേക്കാൾ, മാതൃരാജ്യമെന്ന നിലയിൽ ഇംഗ്ലണ്ടിലെ സംവിധാനങ്ങൾക്കുള്ളിൽനിന്ന് രാജ്യാന്തര ക്രിക്കറ്റിന്റെ ഭാഗമാകാനാകും താൻ ശ്രമിക്കുകയെന്ന് ആദിൽ റഷീദ് പ്രതികരിച്ചു. അതേസമയം, ടീം ഏതായാലും രാജ്യാന്തര ക്രിക്കറ്റിൽ കളിക്കുന്നതിനാണ് താൻ പ്രാധാന്യം നൽകുന്നതെന്ന് മോയിൻ അലി വ്യക്തമാക്കി.


Source link

Related Articles

Back to top button