WORLD
‘പാക്ക് ക്രിക്കറ്റ് ബോർഡിന് നഷ്ടമുണ്ടാക്കാൻ നോക്കിയാൽ ഇന്ത്യ അതിലും നഷ്ടം നേരിടും’: മുന്നറിയിപ്പുമായി പിസിബി വക്താവ്

ഇസ്‍ലാമാബാദ്∙ ബോധപൂർവം പാക്കിസ്ഥാന് സാമ്പത്തിക നഷ്ടമുണ്ടാക്കാൻ ശ്രമിച്ചാൽ ഇന്ത്യ അതിലും വലിയ നഷ്ടം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). ഇന്ത്യ – പാക്കിസ്ഥാൻ മത്സരങ്ങളാണ് രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും വരുമാനമുള്ള മത്സരങ്ങളെന്ന് ചൂണ്ടിക്കാട്ടിയാണ്, ഇന്ത്യ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന പിസിബി വക്താവിന്റെ ഭീഷണി.അടുത്ത മൂന്നു വർഷത്തേക്ക് പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരങ്ങൾക്കായി ഇന്ത്യയിലേക്ക് വരില്ലെന്നും, അതുവഴി ബിസിസിഐയ്‌ക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നുമാണ് പിസിബി വക്താവ് ആമിർ മിറിന്റെ ഭീഷണി.
Source link