KERALA
പാക് ചാരനുമായി പ്രണയം, വിവാഹസ്വപ്നം; ജ്യോതിക്ക് മുൻപ് പാകിസ്താന്റെ വലയിൽ വീണ മാധുരി

ചാരക്കേസിൽ ഹരിയാനയിൽ അറസ്റ്റിലായ യുട്യൂബർ ജ്യോതി മൽഹോത്രയ്ക്ക് മുൻപ് പാകിസ്താന് വേണ്ടി രാജ്യത്തെ ഒറ്റിക്കൊടുത്തുവെന്ന് ആരോപിക്കപ്പെട്ട് പിടിയിലായ വനിതയാണ് മാധുരി ഗുപ്ത. പാകിസ്താൻ ചാരന്റെ പ്രണയക്കെണിയിൽ വീണ മാധുരി ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ പ്രസ് ആൻഡ് ഇൻഫർമേഷൻ വിഭാഗം സെക്കൻഡ് സെക്രട്ടറിയായിരുന്നു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് അവർ വിവരങ്ങൾ കൈമാറി. ജെഎൻയുവിൽ വിദ്യാർഥിയായിരിക്കുന്ന കാലത്താണ് മാധുരി യുപിഎസ്‌സി പരീക്ഷ വിജയിക്കുന്നത്. ഫോറിൻ സർവ്വീസിൽ നിയമിതയായ മാധുരി ഇന്ത്യയ്ക്ക് വേണ്ടി മലേഷ്യ, ലൈബിരീയ, ക്രൊയേഷ്യ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാധുരിയുടെ ഉർദു ഭാഷാപ്രാവീണ്യം കണക്കിലെടുത്ത് 2007-ൽ പാകിസ്താനിലെ ഇന്ത്യൻ ഹൈക്കമ്മീഷണിൽ നിയമിച്ചു.
Source link