WORLD

സർക്കാരിന്റെ വരുമാനം മെച്ചപ്പെട്ടു, ചെലവു കൂടി; സാമ്പത്തിക പ്രതിസന്ധിക്ക് അയവില്ല


തിരുവനന്തപുരം ∙ കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾക്കായി സർക്കാർ ചെലവിട്ടത് 24,805 കോടി രൂപ. ചെലവാക്കാൻ ലക്ഷ്യമിട്ടതിന്റെ 63.79% മാത്രമാണിത്. എന്നാൽ, തൊട്ടു മുൻവർഷത്തെ പദ്ധതികളിൽ കൊടുത്തു തീർക്കാനുള്ള ബില്ലുകൾക്ക് നൽകിയ പണം കൂടി ഉൾപ്പെടുത്തിയാൽ ആകെ പദ്ധതിച്ചെലവ് ഇതിന്റെ ഇരട്ടിയോളമെത്തിയെന്നാണ് ധനവകുപ്പിന്റെ കണക്ക്. ദൈനംദിന ചെലവുകളും കൂടി. നികുതി വരുമാനത്തിൽ കഴിഞ്ഞ വർഷം, തൊട്ടു മുൻവർഷത്തെക്കാൾ മുന്നേറിയെന്നാണു ധനവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. അക്കൗണ്ടന്റ് ജനറലിന്റെ പരിശോധനയ്ക്കു ശേഷമേ അന്തിമ കണക്കാകൂ. ഫെബ്രുവരി വരെയുള്ള കണക്കു പ്രകാരം ലക്ഷ്യമിട്ടതിന്റെ 83.94% തുക പിരിച്ചെടുക്കാനായി. കഴിഞ്ഞ മാസത്തെ കണക്കു കൂടി ചേർക്കുമ്പോൾ നികുതി വരുമാനം ലക്ഷ്യത്തോട് അടുത്തെത്തും. ഭൂനികുതി ഒഴികെയുള്ള വരുമാനങ്ങളിൽ സർക്കാർ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു. കേന്ദ്രത്തിൽനിന്നുള്ള ഗ്രാന്റിൽ വൻ കുറവുണ്ടായെന്നാണു സർക്കാർ വിലയിരുത്തൽ. 11,500 കോടി പ്രതീക്ഷിച്ചിരുന്നെങ്കിലും 6,000 കോടി പോലും ലഭിച്ചിട്ടില്ല. എന്നാൽ, ലക്ഷ്യമിട്ട 44,500 കോടിയെക്കാൾ കൂടുതൽ കടമെടുക്കാൻ കഴിഞ്ഞു.


Source link

Related Articles

Back to top button