KERALA
പാരച്ച്യൂട്ടിസ്റ്റ് സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍ കുടുങ്ങി; റഗ്ബി മത്സരം വൈകി | VIDEO

പാരിസ്: പാരച്ച്യൂട്ടിസ്റ്റ് സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് റഗ്ബി മത്സരം വൈകി. ഫ്രാന്‍സില്‍ വെച്ച് നടക്കുന്ന യൂറോപ്യന്‍ റഗ്ബി ചാമ്പ്യന്‍സ് കപ്പിലാണ് സംഭവം. 40-മിനിറ്റോളം വൈകിയാണ് മത്സരം ആരംഭിച്ചത്. ഞായറാഴ്ച ടോളൂസെയും ഇംഗ്ലീഷ് ക്ലബ്ബ് സെയിലും തമ്മില്‍ നടന്ന റഗ്ബി മത്സരമാണ് വൈകിത്തുടങ്ങിയത്. മത്സരത്തിന് മുമ്പുള്ള ചടങ്ങിനിടെ പാരച്ച്യൂട്ടിസ്റ്റ് സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍ കുടുങ്ങുകയായിരുന്നു. മത്സരത്തിലെ പന്ത് മൈതാനത്ത് എത്തിക്കാനുള്ള ചുമതലയായിരുന്നു ഇദ്ദേഹത്തിന്. അതിനിടെയാണ് പാരച്ച്യൂട്ടിസ്റ്റ് മേല്‍ക്കൂരയില്‍ കുടുങ്ങുന്നത്.
Source link