‘പാർട്ടി സമ്മേളനം സ്വയം വിമർശനത്തിനും നവീകരണത്തിനും; തിരുത്തൽ വരുത്തും, ദിവ്യയുടെ കാര്യത്തിൽ കൃത്യമായ നിലപാട്’

കൊല്ലം∙ വിമർശനങ്ങൾ മനസിലാക്കി തിരുത്തൽ വരുത്തി മുന്നോട്ട് പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പാർട്ടി സമ്മേളനം നടത്തുന്നതു സ്വയം വിമർശനത്തിനും നവീകരണത്തിനും വേണ്ടിയാണെന്നും ചർച്ചകളും വിമർശനങ്ങളും ഉണ്ടാകുന്നത് നവീകരണ പ്രക്രിയയുടെ ഭാഗമാണെന്നും എം.വി.ഗോവിന്ദൻ വിശദീകരിച്ചു. പാർട്ടി സമ്മേളനം നടത്തുന്നതു സ്വയം വിമർശനത്തിനും നവീകരണത്തിനും വേണ്ടിയാണ്. വിമർശനങ്ങളെയെല്ലാം ഗൗരവത്തോടെ കാണുമെന്നും സംസ്ഥാന സമ്മേളനത്തിലെ മറുപടി പ്രസംഗത്തിൽ എം.വി.ഗോവിന്ദൻ പറഞ്ഞു.‘‘പാർട്ടിയെ ശക്തിപ്പെടുത്തണം. സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങളിൽ പാർട്ടി ഇടപെടണം. ബ്രാഞ്ച് തലം മുതൽ പാർട്ടിയെ ശക്തമാക്കണം. രോഗാവസ്ഥയിൽ ഉള്ളവരുടെ വിഷയങ്ങളിൽ രാഷ്ട്രീയം നോക്കാതെ പാർട്ടി ഇടപെടണം. കുറ്റകൃത്യങ്ങൾ കൂടുന്നതു ഗൗരവതരമായ കാര്യമാണ്’’ – എം വി ഗോവിന്ദന്‍ പറഞ്ഞു. പി.പി.ദിവ്യയുടെ കാര്യത്തിൽ പാർട്ടി കൃത്യമായ നിലപാടാണ് എടുത്തതെന്നും ചെയ്തതു തെറ്റാണെന്നു തിരിച്ചറിഞ്ഞാണ് ദിവ്യയെ സ്ഥാനത്തുനിന്നു മാറ്റിയതെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Source link