KERALA

പിഎം-ശ്രീ കുരുക്കിൽ സർക്കാർ; എതിർപ്പ് കടുപ്പിച്ച് സിപിഐ, തർക്കം മുറുകിയാൽ എൽഡിഎഫിലെത്തും


തിരുവനന്തപുരം: നയപരമായ പ്രശ്‌നമുയര്‍ത്തി സിപിഐ നിലപാട് കടുപ്പിച്ചതോടെ, സംസ്ഥാന സര്‍ക്കാര്‍ പിഎം-ശ്രീ കുരുക്കില്‍. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എന്‍ഇപി) ഭാഗമായുള്ള പദ്ധതിയെ എതിര്‍ത്ത സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനു മറുപടിയായി മന്ത്രി വി. ശിവന്‍കുട്ടി രംഗത്തിറങ്ങിയതോടെ, പ്രശ്‌നം ഇടതുമുന്നണിയിലെ തര്‍ക്കമായി മാറി. രാഷ്ട്രീയവും നയപരവുമായി തീരുമാനിക്കേണ്ട വിഷയത്തില്‍, പരസ്യമായ തര്‍ക്കമൊഴിവാക്കി ചര്‍ച്ച എല്‍ഡിഎഫിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് സിപിഐ.പിഎം-ശ്രീ നടപ്പാക്കാന്‍ എന്‍ഇപി അംഗീകരിക്കേണ്ടി വരും. കേരളസര്‍ക്കാര്‍ പണംമുടക്കി വികസിപ്പിച്ച സ്‌കൂളുകള്‍ പിഎം-ശ്രീ ബ്രാന്‍ഡിങ്ങിന് വിട്ടുകൊടുക്കണമോയെന്നും ചോദ്യമുയരുന്നു. ഇടതുപക്ഷവും സര്‍ക്കാരും നയപരമായി എതിര്‍ക്കുന്നതിനാല്‍, ഫണ്ടിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനു കീഴടങ്ങുന്നതിലാണ് സിപിഐയുടെ എതിര്‍പ്പ്. സര്‍ക്കാരിന്റെ അവസാനവര്‍ഷത്തില്‍ പിഎം-ശ്രീയുടെ പേരിലൊരു കളങ്കം വേണോയെന്ന് മന്ത്രി കെ. രാജന്‍ മന്ത്രിസഭായോഗത്തില്‍ ചോദിച്ചിരുന്നു.


Source link

Related Articles

Back to top button