KERALA

പിണറായിസത്തിന് നിലമ്പൂരില്‍ തിരിച്ചടിയുണ്ടാകും, UDF തീരുമാനത്തില്‍ സന്തോഷം- പി.വി. അന്‍വര്‍


കോഴിക്കോട്: തന്നെ സഹകരിപ്പിക്കാനുള്ള യുഡിഎഫ് തീരുമാനത്തിൽ സന്തോഷമെന്ന് മുന്‍ നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പിണറായിസത്തിനെതിരേ മുന്നിലുണ്ടാകുമെന്നാണ് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചതെന്നും നിലമ്പൂരിലെ തിരഞ്ഞെടുപ്പിന്‍റെ പേരിൽ വിലപേശില്ലെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കേരള രാഷ്ട്രീയത്തില്‍ ഈ പിണറായിസവുംകൊണ്ട് മുന്നോട്ടുപോയാല്‍ ഒരു നിലയ്ക്കും രക്ഷപ്പെടാന്‍ സാധിക്കില്ല എന്നറിയുന്നവര്‍ പിണറായിക്കൊപ്പം തന്നെ നില്‍ക്കുന്നവരാണെന്നും അന്‍വര്‍ തുറന്നടിച്ചു. പിണറായിസത്തിനുള്ള വലിയ തിരിച്ചടി നിലമ്പൂരില്‍ ഉണ്ടാകും. പിണറായിസത്തെ തുറന്നുകാട്ടാനാണ് താന്‍ രാജിവെച്ചത്. നിലമ്പൂരില്‍ യുഡിഎഫ് നിര്‍ത്തുന്ന സ്ഥാനാര്‍ഥി ആരാണെങ്കിലും അയാളെ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുക എന്നതുതന്നെയാണ് തങ്ങളുടെ ഉത്തരവാദിത്വമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.


Source link

Related Articles

Back to top button