KERALA

പി. സരിന് കെ ഡിസ്കിൽ നിയമനം; 80000 രൂപ മാസ ശമ്പളം


തിരുവനന്തപുരം: കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പി. സരിന് കെ ഡിസ്കിൽ നിയമനം. വിജ്ഞാന കേരളം പരിപാടിയുടെ സ്ട്രാറ്റജിക് അഡ്വൈസറായാണ് നിയമനം. 80,000 രൂപയാണ് മാസശമ്പളം. പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്താണ് സരിൻ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ എത്തുന്നത്. കെപിസിസിയുടെ ഡിജിറ്റൽ മീഡിയ ചുമതയുണ്ടായിരുന്ന സരിൻ പാലക്കാട് സ്ഥാനാർത്ഥിത്വത്തെച്ചൊല്ലിയാണ് കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തുന്നത്. തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെതിരേ മത്സരിക്കുകയും ചെയ്തിരുന്നു.


Source link

Related Articles

Back to top button