KERALA
പീഡനവിവരം പറയുന്നതിനിടെ പെൺകുട്ടി മുൻപ് നടന്നതും വെളിപ്പെടുത്തി;രണ്ടുപേരേയും അറസ്റ്റ് ചെയ്ത് പോലീസ്

തിരുവല്ല: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ യുവാവ് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വിവരം പറയുന്നതിനിടെ, പതിനേഴുകാരി അഞ്ചുവർഷം മുമ്പ് പീഡിപ്പിച്ച 57-കാരന്റെ പേരും വെളിപ്പെടുത്തി.രണ്ടുപേരേയും പോലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ ചേർത്തല മരുത്തോർവെട്ടം ഗീതാ കോളനിയിൽ കൃഷ്ണജിത്ത്(20), ചുമത്ര കോട്ടാലി ആറ്റുചിറയിൽ ചന്ദ്രാനന്ദൻ (57) എന്നിവരെ തിരുവല്ല പോലീസാണ് അറസ്റ്റുചെയ്തത്.
Source link