‘രവി മോഹനും ആരതിയും വേര്‍പിരിയാന്‍ കാരണം ഈ തമിഴ് നടന്’; ഗുരുതര ആരോപണവുമായി ഗായിക സുചിത്ര

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്ന വിഷയമാണ് തമിഴ് നടന് രവി മോഹനും (ജയം രവി) ആരതി രവിയും വിവാഹബന്ധം വേര്‍പിരിഞ്ഞതും തുടര്‍ന്നുണ്ടായ ആരോപണ-പ്രത്യാരോപണങ്ങളും. ആരതിയും കുടുംബവും തന്നെ സാമ്പത്തികമായും വൈകാരികമായും ചൂഷണം ചെയ്യുകയായിരുന്നുവെന്ന് രവി മോഹന്‍ പറഞ്ഞപ്പോള്‍, 25 കോടി രൂപ താന്‍ രവി മോഹന്‍ കൊടുത്തിട്ടുണ്ടെന്നാണ് ഇതിന് മറുപടിയായി ആരതിയുടെ അമ്മ സുജാത വിജയകുമാര്‍ പറഞ്ഞത്. ഇതിനിടെ രവി മോഹനും ഗായിക കെനീഷ ഫ്രാന്‍സിസും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളും പ്രചരിച്ചു. ഇപ്പോഴിതാ വിവാദങ്ങള്‍ക്ക് ചൂടേറ്റിക്കൊണ്ട് ഗായിക സുചിത്ര കൂടി രംഗത്തെത്തിയിരിക്കുകയാണ്. അതിന് മുമ്പ് 2017-ല്‍ സുചി ലീക്ക്സ് എന്ന ഹാഷ് ടാഗോടെ പല സെലിബ്രിറ്റികളുടേയും സ്വകാര്യ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മുന്‍ ഭര്‍ത്താവ് കാര്‍ത്തിക്കും നടന് ധനുഷുമാണ് ഇതിന് പിന്നിലെന്നാണ് പിന്നീട് സുചിത്ര പറഞ്ഞത്. തുടര്‍ന്ന് കാര്‍ത്തിക്കിനേയും ഷാരൂഖ് ഖാനേയും ചേര്‍ത്തുള്ള അപകീര്‍ത്തികരമായ ആരോപണം, കമല്‍ ഹാസന് അറപ്പുളവാക്കുന്ന വ്യക്തിയാണെന്ന ആരോപണം എന്നിവയെല്ലാം സുചിത്രയെ കുപ്രസിദ്ധയാക്കിയിരുന്നു.
Source link