താരിഫിൽ മയപ്പെട്ട് ട്രംപ്; യുഎസ് ഓഹരികളിൽ വമ്പൻ കരകയറ്റം, രണ്ടാംലോക മഹായുദ്ധത്തിനു ശേഷമുള്ള വൻ തിരിച്ചുവരവ്

യുഎസ് ഓഹരി സൂചികകൾ ഇന്നലെ നടത്തിയത് രണ്ടാംലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വമ്പൻ തിരിച്ചുവരവുകളിലൊന്ന്. ചില രാജ്യങ്ങൾക്കുമേൽ ഏർപ്പെടുത്തിയ 10% അടിസ്ഥാന പകരച്ചുങ്കമാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 90 ദിവസത്തേക്ക് മരവിപ്പിച്ചത്. 75ലധികം രാജ്യങ്ങൾ പകരച്ചുങ്കത്തിൽ യുഎസുമായി ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചെന്ന് കഴിഞ്ഞദിവസം ട്രംപ് പറഞ്ഞിരുന്നു.അതേസമയം, വ്യാപാരരംഗത്തെ ബദ്ധവൈരിയായ ചൈനയ്ക്ക് ഇളവില്ലെന്ന് മാത്രമല്ല, പകരച്ചുങ്കം 104 ശതമാനത്തിൽ നിന്ന് 125 ശതമാനമായി കൂട്ടുകയും ചെയ്തു. എന്നാൽ, മറ്റു രാജ്യങ്ങൾക്കുമേലുള്ള പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ച നടപടിയുടെ പശ്ചാത്തലത്തിൽ യുഎസ് ഓഹരി സൂചികകൾ കുതിച്ചുയരുകയായിരുന്നു. മെക്സിക്കോ, കാനഡ എന്നിവയ്ക്കുമേൽ ഏർപ്പെടുത്തിയ 25% പകരച്ചുങ്കത്തിലും ഇളവില്ല.∙ 2008 ഒക്ടോബർ 13ന് 11.58% ഉയർന്നതാണ് റെക്കോർഡ്ഡൗ ജോൺസിന്റെ ഇന്നലത്തെ നേട്ടം 7.87% (+2,962 പോയിന്റ്). നാസ്ഡാക് 12.16% (+1,857 പോയിന്റ്) ഉയർന്നു. ഡൗ കുറിച്ചത് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള 6-ാമത്തെ വലിയ മുന്നേറ്റമാണ്. ഡൗവിന്റെ മികച്ച നേട്ടങ്ങൾ ഇങ്ങനെ:
Source link