WORLD

പുതിയ എമ്പുരാൻ വരും, ഒരു നാൾ വൈകി; മാസ്റ്ററിങ് ജോലികൾ പുരോഗമിക്കുന്നു


കൊച്ചി ∙ വിവാദഭാഗങ്ങൾ മുറിച്ചു നീക്കിയ ‘എമ്പുരാൻ’ തിയറ്ററുകളിലെത്താൻ ഒരു ദിവസം കൂടിയെടുത്തേക്കും. ചിത്രത്തിന്റെ റീ സെൻസറിങ് ഞായറാഴ്ച പൂർത്തിയായെങ്കിലും എഡിറ്റിങ്ങും മാസ്റ്ററിങ്ങും പൂർത്തിയാക്കാൻ സമയമെടുക്കുന്നതാണു കാരണം. എഡിറ്റിങ്ങിനുശേഷം ഹൈദരാബാദിൽ നടൻ നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള അന്നപൂർണ സ്റ്റുഡിയോയിൽ മാസ്റ്ററിങ് ജോലികൾ പുരോഗമിക്കുകയാണ്. ഇത് ഇന്നു പൂർത്തിയായേക്കും. തുടർന്നു തിയറ്ററുകളിലേക്ക് അപ്‌ലോഡ് ചെയ്യും. ഇന്നലെ വൈകിട്ടോടെ റീ സെൻസർ ചിത്രം തിയറ്ററുകളിലെത്തുമെന്നായിരുന്നു അണിയറ പ്രവർത്തകർ ആദ്യം അറിയിച്ചിരുന്നത്. ചിത്രത്തിൽ നിന്നു 2.3 മിനിറ്റ് ആണു നീക്കം ചെയ്തിട്ടുള്ളത്.


Source link

Related Articles

Back to top button