KERALA

പുതിയ ഡിസൈനില്‍ ആന്‍ഡ്രോയിഡ് 16 വരുന്നു, വിവരങ്ങള്‍ പുറത്തുവിട്ട് ഗൂഗിള്‍


ആന്‍ഡ്രോയിഡ് 16 ഒഎസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് ഗൂഗിള്‍. ഓഎസിന്റെ പുതിയ ഡിസൈനുമായി ബന്ധപ്പെട്ട വിവരങ്ങളാണ് കമ്പനി പുറത്തുവിട്ടത്. ​ഗൂ​ഗിളിന്റെ മെറ്റീരിയല്‍ 3 എക്‌സ്പ്രസീവ് ഡിസൈന്‍ ലാംഗ്വേജ് അടിസ്ഥാനമാക്കിയാണ് ആന്‍ഡ്രോയിഡ് 16 ഒരുക്കിയിരിക്കുന്നത്. മെറ്റീരിയല്‍ 3 എക്‌സ്പ്രസീവ് ഡിസൈനിലുള്ള ആന്‍ഡ്രോയിഡ് 16, വെയര്‍ ഒഎസ് 6 എന്നിവ ഈ വര്‍ഷം അവസാനത്തോടെയെത്തും. പിക്‌സല്‍ ഡിവൈസുകളിലാണ് ഇത് ആദ്യം എത്തുക. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള മറ്റ് കമ്പനികളുടെ ഫോണുകളിലും വെയര്‍ ഒഎസ് 6 ല്‍ പ്രവര്‍ത്തിക്കുന്ന വാച്ചുകളിലും അപ്‌ഡേറ്റ് എത്തിക്കാനുള്ള ശ്രമവും കമ്പനി നടത്തുന്നുണ്ട്.


Source link

Related Articles

Back to top button