പുതിയ സിഐഐ ചെയർപേഴ്സണായി ശാലിനി വാരിയരെയും വൈസ് ചെയർമാനായി വി.കെ.സി. റസാഖിനെയും തിരഞ്ഞെടുത്തു

കൊച്ചി: 2025-26 വർഷത്തേക്കുള്ള സിഐഐ കേരള സംസ്ഥാന കൗൺസിൽ ചെയർപേഴ്സണായി ഫെഡറൽ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും റീട്ടെയിൽ ബിസിനസ് മേധാവിയുമായ ശാലിനി വാരിയരെയും വൈസ് ചെയർമാനായി വി.കെ.സി ഫുട്‌ഗിയർ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ വി.കെ.സി. റസാഖിനെയും തിരഞ്ഞെടുത്തു. സിഐഐ ഇന്ത്യൻ വിമൺ നെറ്റ്‌വർക്കിന്റെ (ഐഡബ്ല്യുഎൻ) സംസ്ഥാന-ദക്ഷിണേന്ത്യൻ പ്രാദേശിക തലങ്ങളിൽ വിവിധ ചുമതലകൾ ശാലിനി വാരിയർ കൈകാര്യം ചെയ്തിട്ടുണ്ട്. 2020 ജനുവരി 15 മുതൽ ഫെഡറൽ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി വാരിയർ നിയമിതയായി. 2015 നവംബർ 2-ന് ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി ബാങ്കിൽ ചേർന്ന അവർ, പ്രവർത്തന മികവിനും ഡിജിറ്റൽ ഇന്നൊവേഷനുമാണ് പ്രധാനമായും ശ്രദ്ധ നൽകിയത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിലെ അംഗമായ അവർ 1989-ൽ അഖിലേന്ത്യാ തലത്തിൽ ഒന്നാമതെത്തിയിരുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്സിന്റെ സർട്ടിഫൈഡ് അസോസിയേറ്റും കൂടിയാണ് അവർ.
Source link