പുതുവത്സര ദിനത്തിൽ നേട്ടം കുറിച്ച് ഇന്ത്യൻ വിപണി, കഴിഞ്ഞ വർഷം 39 ശതമാനം മുന്നേറി ഫാർമ

അവസാനദിനങ്ങളിൽ നേട്ടമുണ്ടാക്കാതെ പോയതോടെ 2024ൽ നിഫ്റ്റിയുടെയും സെൻസെക്സിന്റെയും വാർഷികനേട്ടം 9%ൽ താഴെ ഒതുങ്ങി. എന്നാൽ ഇന്ന് 23562 പോയിന്റിൽ പിന്തുണ നേടിയ നിഫ്റ്റി 23822 പോയിന്റ് വരെ മുന്നേറിയ ശേഷം 98 പോയിന്റ് നേട്ടത്തിൽ 23742 പോയിന്റിലാണ് ക്ളോസ് ചെയ്തത്. അര ശതമാനത്തിനടുത്ത് നേട്ടമുണ്ടാക്കിയ സെൻസെക്സ് 78507 പോയിന്റിലും ക്ളോസ് ചെയ്തു. മികച്ച ഓട്ടോ വില്പനക്കണക്കുകളുടെ പിൻബലത്തിൽ മാരുതിയും മഹീന്ദ്രയും മുന്നിൽ നിന്നും നയിച്ചതാണ് 2025ന്റെ ആദ്യ ദിനത്തിൽ ഇന്ത്യൻ വിപണിയുടെ പോസിറ്റീവ് ക്ളോസിങ്ങിന് അടിസ്ഥാനമിട്ടത്. നിഫ്റ്റി ഓട്ടോ ഇന്ന് 1.34% നേട്ടവും കുറിച്ചു. 39% മുന്നേറിയ ഫാർമ സെക്ടറാണ് ഇന്ത്യൻ വിപണിയിൽ 2024ൽ ഏറ്റവും നേട്ടമുണ്ടാക്കിയത്. മുൻവർഷത്തിൽ ഏറ്റവും കൂടുതൽ മുന്നേറിയ റിയൽ എസ്റ്റേറ്റ് സെക്ടർ കഴിഞ്ഞ വർഷം 34% മുന്നേറിയപ്പോൾ കൺസ്യൂമർ ഡ്യൂറബിൾസ് മേഖല 35% നേട്ടവുമുണ്ടാക്കി. ഡിസംബർ വാഹന ഡേറ്റമാരുതി മുൻവർഷത്തിൽ നിന്നും 30%വും, മഹിന്ദ്ര മുൻവർഷത്തിൽ നിന്നും 16%വും വില്പന വളർച്ച നേടിയത് ഇരുഓഹരികൾക്കും മുന്നേറ്റം നൽകി. ഹ്യുണ്ടായി ഡിസംബറിൽ നേരിയ വില്പന നഷ്ടവും കുറിച്ചു.
Source link