WORLD

‘പുരുഷനേക്കാൾ ബുദ്ധിശാലി; കുഞ്ഞിന് ജന്മം നൽകാൻ കഴിയുന്നവർ’; സ്ത്രീയെ നിർവചിച്ച് ട്രംപ്


വാഷിങ്ടൻ∙ സ്ത്രീയെ നിർവചിക്കാനാകുമോ എന്ന റിപ്പോർട്ടറുടെ ചോദ്യത്തിനു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ മറുപടി വൈറലാകുന്നു. ന്യൂജേഴ്‌സിയിലെ താൽക്കാലിക യുഎസ് അറ്റോർണിയായി അലീന ഹബ്ബ സ്ഥാനമേൽക്കുന്ന ചടങ്ങിലാണു കൗതുകകരമായ ചോദ്യം ഉയർന്നത്. ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ്, പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ്, അറ്റോർണി ജനറൽ പാം ബോണ്ടി എന്നിവരുൾപ്പെടെ ട്രംപ് ഭരണകൂടത്തിലെ പ്രധാന സ്ഥാനങ്ങളിലെല്ലാം സ്ത്രീകളെ നിയമിച്ചിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് എന്താണ് സ്ത്രീയെന്ന് നിർവചിക്കാമോ എന്ന് ട്രംപിനോട് റിപ്പോർട്ടർ ചോദിച്ചത്. ‘‘ഡെമോക്രാറ്റുകൾക്ക് ഈ ചോദ്യത്തിന് ഉത്തരം നൽകാൻ ബുദ്ധിമുട്ടുള്ളതായി തോന്നിയതിനാൽ നിങ്ങളോട് ചോദിക്കുകയാണ്, എന്താണ് സ്ത്രീ?, പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള വ്യത്യാസം നമ്മൾ മനസ്സിലാക്കേണ്ടത് എന്തുകൊണ്ട്?’’ – റിപ്പോർട്ടർ ചോദിച്ചു.


Source link

Related Articles

Back to top button