പുലിപ്പല്ല് പുലിവാലായി; വേടനെ വനംവകുപ്പിന്റെ കസ്റ്റഡിയിൽവിട്ട് കോടതി, ജാമ്യാപേക്ഷ മെയ് രണ്ടിന്

കൊച്ചി: പുലിപ്പല്ല് കൈവശംവെച്ച കേസില്‍ റാപ്പ് ഗായകന്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി(30)യെ വനംവകുപ്പിന്റെ കസ്റ്റഡിയില്‍വിട്ടു. കേസില്‍ തെളിവെടുപ്പ് നടത്താനും കൂടുതല്‍ പരിശോധന നടത്താനുമാണ് വനംവകുപ്പ് വേടന്റെ കസ്റ്റഡി ആവശ്യപ്പെട്ടത്. തുടര്‍ന്ന് രണ്ടുദിവസത്തെ കസ്റ്റഡി കോടതി അനുവദിക്കുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് അഞ്ചുമണിക്ക് പ്രതിയെ കോടതിയില്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. വേടനുമായി തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റിലും തൃശ്ശൂരിലെ വീട്ടിലും വനംവകുപ്പ് തെളിവെടുപ്പ് നടത്തും. ഇവിടങ്ങളില്‍ കൂടുതല്‍ പരിശോധനയും നടത്തും. പുലിപ്പല്ല് ലോക്കറ്റില്‍ മോഡിഫിക്കേഷന്‍ ചെയ്ത തൃശ്ശൂര്‍ വിയ്യൂരിലെ ജൂവലറിയില്‍ എത്തിച്ചും വേടനുമായി അന്വേഷണസംഘം തെളിവെടുക്കും. അതിനിടെ, വനംവകുപ്പ് കേസില്‍ വേടന്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. മെയ് രണ്ടിന് കോടതി ജാമ്യാപേക്ഷ പരിഗണിക്കും.
Source link