പൂജയും വഴിപാടും ഇനി ഏതാനും ക്ലിക്കിലൂടെ, ക്ഷേത്രങ്ങളെ ‘ഡിജിറ്റലാക്കി’ ബുക്ക് സേവ

പ്രാർഥിക്കാൻ എല്ലാവർക്കും ഓരോ കാരണങ്ങളുണ്ട്. ഇഷ്ടകാര്യം നടക്കാനും ആയുരാരോഗ്യ സൗഖ്യം നേടാനുമൊക്കെ ഇഷ്ടദൈവത്തിനു വഴിപാടുകൾ നേരുന്നവർ ധാരാളം. എന്നാൽ, ഉദ്ദേശിച്ച സമയത്ത് വഴിപാടുകളും പൂജകളും നടത്താൻ പറ്റാറുണ്ടോ? പലർക്കും ജീവിതത്തിരക്കുമൂലം അതൊന്നും സമയത്തിന് സാധ്യമാകാറില്ല. മറ്റുചിലരാകട്ടെ ജോലിക്കും മറ്റുമായി ദൂരദേശത്തുമായിരിക്കും. എന്നാൽ, ഇനി വഴിപാടും പൂജകളും നീണ്ടുപോകുന്നതിനെ കുറിച്ച് ടെൻഷനേ വേണ്ടെന്ന് പറയുകയാണ്, കൊച്ചി ആസ്ഥാനമായ ഇൻഇറ്റ് സൊല്യൂഷൻസ് (InIT Solutions) ഒരുക്കിയ ‘ബുക്ക് സേവ’.സ്വപ്ന സംരംഭങ്ങൾക്ക് സാക്ഷാത്കാരത്തിന്റെ പുതുചിറകു സമ്മാനിച്ച് മനോരമ ഓൺലൈൻ ഒരുക്കിയ ‘മനോരമ ഓൺലൈൻ എലവേറ്റ്’ ബിസിനസ് പിച്ച് റിയാലിറ്റി ഷോയിൽ നിക്ഷേപക പാനൽ അംഗങ്ങളുടെ വൻ കൈയടിയാണ് ബുക്ക് സേവ ടീം നേടിയത്. കമ്പനിയുടെ തുടർ വളർച്ചയ്ക്കുള്ള പിന്തുണയും സ്വന്തമാക്കി. ജെയിൻ യൂണിവേഴ്സിറ്റിയുമായി ചേർന്നൊരുക്കുന്ന മനോരമ ഓൺലൈൻ എലവേറ്റിന്റെ എപ്പിസോഡ്-5 ഇവിടെ (click here) കാണാം.
Source link