WORLD

പൂജ്യത്തിന് 2 വിക്കറ്റ്, 1 റണ്ണിന് 3 വിക്കറ്റ്, ഒടുവിൽ കിവീസിനെതിരെ 91ന് ഓൾഔട്ട്; തല മാറിയിട്ടും പാക്കിസ്ഥാന് രക്ഷയില്ല– വിഡിയോ


ക്രൈസ്റ്റ്ചർച്ച്∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിലെ മോശം പ്രകടനത്തെ തുടർന്ന് ക്യാപ്റ്റനെയും മുൻ ക്യാപ്റ്റനെയും പുറത്താക്കി ‘പുതിയ മുഖ’വുമായി ന്യൂസീലൻഡ് പര്യടനത്തിന് എത്തിയ പാക്കിസ്ഥാന് മോശം തുടക്കം. ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ ഒൻപതു വിക്കറ്റിന് തോറ്റു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ 18.4 ഓവറിൽ 91 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ ന്യൂസീലൻഡ് 61 പന്തിൽ വിജയത്തിലെത്തി. ഇതോടെ അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ കിവീസ് 1–0ന് മുന്നിലെത്തി.ക്രൈസ്റ്റ്ചർച്ചിലെ ഹേഗ്‌ലി ഓവലിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ, എട്ടു പന്തു ബാക്കിനിൽക്കെയാണ് 91ന് പുറത്തായത്. പാക്കിസ്ഥാൻ താരങ്ങൾ നിലയുറപ്പിക്കാൻ പാടുപെട്ട അതേ വേദിയിൽ തകർത്തടിച്ചാണ് കിവീസ് അതിവേഗം വിജയത്തിലെത്തിയത്. ഓപ്പണർ ടിം സീഫർട്ട് 29 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 44 റൺസെടുത്ത് വിജയം വേഗത്തിലാക്കി. ഫിൻ അലൻ (17 പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം 29, ടിം റോബിൻസൻ (15 പന്തിൽ ഒരു സിക്സ് സഹിതം 18) എന്നിവർ പുറത്താകാതെ നിന്ന് കിവീസിനെ വിജയത്തിലെത്തിച്ചു. ന്യൂസീലൻഡിന് നഷ്ടമായ ഏക വിക്കറ്റ് അബ്രാർ അഹമ്മദ് സ്വന്തമാക്കി.


Source link

Related Articles

Back to top button