KERALA
പൂർണ്ണമായും AI-യിൽ നിർമ്മിച്ച കേരളത്തിലെ ആദ്യത്തെ പരസ്യം

കേരളത്തിലെ പരസ്യരംഗത്ത് പുതിയ മാറ്റവുമായി പൂർണ്ണമായും ആർട്ടിഫിഷ്യൽ ഇൻ്റലിജന്റ്റ്സ് വിഷ്വൽസ് ഉപയോഗിച്ച് നിർമിച്ച പരസ്യവുമായി കൊച്ചി ആസ്ഥാനമാക്കിയുള്ള ക്രിയേറ്റീവ് ഏജൻസിയായ റീൽ ട്രൈബും പ്രൊഡക്ഷൻ ഹൗസായ സ്റ്റോറിയെല്ലേഴ്സ് യൂനിയനും.സ്കീ ഐസ്ക്രീമിന് വേണ്ടി ഇവർ ഒരുക്കിയ പരസ്യം ഇതിനോടകം മികച്ച പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. വെറും 24 മണിക്കൂറിനുള്ളിൽ 10 ലക്ഷം പ്രേക്ഷകരെ കടന്ന് ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വിഷുവും ഈസ്റ്ററും ലക്ഷ്യമിട്ടുള്ള “A Divine Heist. A Divine Indulgence” എന്ന കാമ്പെയിന്റെ ഭാഗമായാണ് ഈ പരസ്യം ഒരുക്കിയയത്.
Source link