KERALA

പൃഥ്വിരാജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമിക്കുകയാണ് സംഘപരിവാരം, ഈ ദുർവിധിയിൽ ആശങ്ക -ആഷിഖ് അബു


മലയാള സിനിമയുടെ ചരിത്രത്തിൽത്തന്നെയുള്ള ഏറ്റവും ദൗർഭാ​ഗ്യകരമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് തോന്നുന്നുവെന്ന് സംവിധായകൻ ആഷിഖ് അബു. എമ്പുരാൻ സിനിമയ്ക്കും പൃഥ്വിരാജിനുമെതിരെ നടക്കുന്ന പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തിലെ തന്നെ ഏറ്റവും വലിയ ഒരു സിനിമയ്ക്കുതന്നെ ഈ ദുർവിധി ഉണ്ടായതിൽ ഒരു സംവിധായകനെന്ന നിലയിൽ ഏറെ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.പൃഥ്വിരാജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമിക്കുകയാണ് സംഘപരിവാരം. അത് മുൻപും സംഭവിച്ചിട്ടുള്ളതാണ്. കേരളത്തിലെ സിനിമാപ്രേമികളും അല്ലാത്തവരുമായ ജനങ്ങൾ പൃഥ്വിരാജിന്റെകൂടെ നിൽക്കും എന്നുതന്നെയാണ് കരുതുന്നത്. ഒരു സംവിധായകൻ എന്ന നിലയ്ക്ക് പൃഥ്വിരാജിന് പൂർണമായ പിന്തുണ പ്രഖ്യാപിക്കുകയാണെന്നും ആഷിഖ് അബു പറഞ്ഞു.


Source link

Related Articles

Back to top button