‘പൃഥ്വി ഓടിവന്ന് വിലക്കിയിട്ടും ലാലേട്ടന്‍ ഇന്നോവ ക്രിസ്റ്റയുടെ ഏറ്റവും പിന്നിലെ സീറ്റില്‍ ഇരുന്നു’

എമ്പുരാന്റെ ആദ്യ ഷോ ആരാധകര്‍ക്കൊപ്പം കാണാന്‍ മോഹന്‍ലാന്‍ എടുത്ത പ്രയ്തനത്തെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍. തിയേറ്ററിലും പുറത്തുമുള്ള വലിയ തിരക്ക് മുന്നില്‍ക്കണ്ട് താനും പൃഥ്വിരാജും മോഹന്‍ലാലും ഉള്‍പ്പെടെ അഞ്ച് പേരാണ് ഇന്നോവ ക്രിസ്റ്റയില്‍ എറണാകുളത്തെ കവിത തിയേറ്ററില്‍ പോയതെന്ന് കുറിപ്പില്‍ സിദ്ധു പറയുന്നു. വണ്ടിയുടെ ഏറ്റവും പിന്നിലെ സീറ്റില്‍ തനിക്കൊപ്പമാണ് മോഹന്‍ലാല്‍ ഇരുന്നതെന്നും സിനിമയില്‍ ഒരു താരവും അതിന് തയ്യാറാകില്ലെന്നും സിദ്ധു കുറിച്ചു.സിനിമയുടെ തിരക്കഥാകൃത്ത് മുരളി ഗോപി, പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മാതാവുമായ സുപ്രിയ എന്നിവരും കാറിലുണ്ടായിരുന്നു. പിന്നില്‍ ഇരിക്കാം എന്ന് പറഞ്ഞ് പൃഥ്വിരാജ് ഓടിവന്നെങ്കിലും മോഹന്‍ലാല്‍ അത് സമ്മതിച്ചില്ലെന്നും സിദ്ധു കുറിപ്പില്‍ പറയുന്നു. ഏറ്റവും പിന്നിലെ സീറ്റില്‍ കയറുന്നത് തങ്ങളുടെ സ്റ്റാറ്റസിന് ചേര്‍ന്നതല്ലെന്നാണ് പലരുടേയും ധാരണയെന്നും സിദ്ധു കുറിച്ചു.
Source link