KERALA
പെരുമ്പാവൂരില്‍ അഴുകിയ നിലയില്‍ യുവാവിന്റെ മൃതദേഹം; മരണകാരണം അമിത ലഹരി ഉപയോഗമെന്ന് സൂചന

കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയോടെയാണ് നാലുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹം ഇതരസംസ്ഥാന തൊഴിലാളിയുടേതാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ആരുടേതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. എംസി റോഡിലുള്ള ക്രിസ്ത്യന്‍ പള്ളിയുടെ സണ്‍ഡേ സ്‌കൂളിലെ വാട്ടര്‍ ടാങ്കിനോട് ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലായിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍തന്നെ പെരുമ്പാവൂര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് ഇന്‍ക്വസ്റ്റ് നടപടികളല്ലാം പൂര്‍ത്തിയാക്കി മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.
Source link