KERALA
പെരുമ്പാവൂരില്‍ പുഴയില്‍ വീണ സഹോദരിമാരിൽ ഒരാൾ മരിച്ചു; ഒരാളെ രക്ഷപ്പെടുത്തി

കൊച്ചി: പെരുമ്പാവൂര്‍ മുടിക്കലില്‍ പുഴയില്‍ വീണ സഹോദരിമാരിൽ ഒരാള്‍ മരിച്ചു. മുടിക്കല്‍ സ്വദേശി ഷാജിയുടെ മകള്‍ ഫാത്തിമ (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരി ഫര്‍ഹത്തിനെ (15) നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഫാത്തിമയും ഫര്‍ഹത്തും രാവിലെ പുഴയരികില്‍ നടക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. പുഴയ്ക്ക് സമീപത്തുള്ള ഒരു പാറക്കെട്ടില്‍ വിശ്രമിക്കാനായി ഫാത്തിമയും ഫര്‍ഹത്തും കയറി. തുടര്‍ന്ന് ഇരുവരും കാല്‍ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. സമീപത്ത് ചൂണ്ട ഇട്ടുകൊണ്ടിരുന്നയാൾ അപ്പോൾ തന്നെ വെള്ളത്തിലിറങ്ങി ഫർഹത്തിന് രക്ഷപ്പെടുത്തി നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
Source link