KERALA
പൊതുനിരത്തിൽ പെരുന്നാൾ നിസ്‌കാരം: പാസ്‌പോർട്ടും ലൈസൻസും റദ്ദാക്കുമെന്ന് മീററ്റ് പോലീസ്

മീററ്റ്: പൊതുനിരത്തുകളില്‍ ഈദുല്‍ ഫിത്തര്‍ പ്രാര്‍ഥനകള്‍ നടത്തുന്നത് വിലക്കി ഉത്തര്‍പ്രദേശിലെ മീററ്റ് പോലീസ്. വിലക്ക് ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇത് സംസ്ഥാനത്ത് രാഷ്ട്രീയ വിവാദങ്ങളിലേക്കും വഴിവെച്ചു. മീററ്റ് പോലീസിന്റെ നിര്‍ദേശത്തിനെതിരെ എന്‍ഡിഎ സഖ്യകക്ഷയും കേന്ദ്ര മന്ത്രിയുമായ ജയന്ത് ചൗധരി നിശിത വിമര്‍ശനം നടത്തി.നിയമലംഘകര്‍ക്കെതിരെ കേസെടുക്കല്‍, അറസ്റ്റ് ചെയ്യല്‍, പാസ്പോര്‍ട്ടുകളും ലൈസന്‍സുകളും റദ്ദാക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് മീററ്റ് എസ്പി ആയുഷ് വിക്രം സിങ് പ്രഖ്യാപിച്ചിരിക്കുന്നത്.
Source link