KERALA
മുസ്ലിം സമുദായവുമായി അടുപ്പത്തിന് ശ്രമിക്കും; സിപിഎമ്മിന്റേത് നിയോ ചൈനീസ് രീതി – രാജീവ് ചന്ദ്രശേഖർ

മുസ്ലിം സമുദായം ബിജെപിയെ വിശ്വസിക്കുന്നില്ലെന്നത് യാഥാർഥ്യമാണെന്നും അത് മാറ്റിയെടുക്കാൻ ശ്രമിക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. കേരളത്തിലെ നിലവിലുള്ള രാഷ്ട്രീയസംസ്കാരം മാറേണ്ടതുണ്ടെന്ന് അദ്ദേഹം മാതൃഭൂമി പ്രതിനിധികളായ കെ.എ. ജോണി, എം.പി. സൂര്യദാസ്, കെ.കെ. അജിത്കുമാർ, സോബിത്ത് സോമൻ എന്നിവരുമായി നടത്തിയ സംഭാഷണത്തിൽ പറഞ്ഞു . അഭിമുഖത്തിൽനിന്നുള്ള പ്രസക്തഭാഗങ്ങൾകേരളം താങ്കൾക്ക് പുതിയസ്ഥലമല്ല. 2016-ൽ കേരളത്തിൽ താങ്കളായിരുന്നു എൻഡിഎയുടെ വൈസ് ചെയർമാൻ. ബിജെപി സംസ്ഥാന പ്രസിഡന്റ് പദവി ഏറ്റെടുക്കുമ്പോൾ താങ്കളുടെ മുൻപിൽ ഒരുപാട് അവസരങ്ങളും വെല്ലുവിളികളുമുണ്ട്. ഈ പുതിയദൗത്യത്തെ എങ്ങനെ കാണുന്നു
Source link