WORLD

പോരാട്ടച്ചൂടിൽ മുൻ ടീമംഗം സായ് കിഷോറിനെതിരെ പാണ്ഡ്യ; തുറിച്ചുനോക്കി യുവതാരം, ക്യാപ്റ്റന്റെ ചീത്തവിളി ‘ഒപ്പിയെടുത്ത്’ ക്യാമറ – വിഡിയോ


അഹമ്മദാബാദ്∙ ഐപിഎൽ പോരാട്ടച്ചൂടിനിടെ പരസ്പരം കൊമ്പുകോർത്ത് മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയും, താരം മുൻപ് ക്യാപ്റ്റനായിരുന്ന ഗുജറാത്ത് ടൈറ്റൻസ് ടീമംഗം സായ് കിഷോറും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിത്തിൽ നടന്ന മത്സരത്തിനിടെയാണ് ഇരുവരും കൊമ്പുകോർത്തത്. തന്നെ തുറിച്ചുനോക്കിയ ഗുജറാത്ത് താരത്തെ, ഹാർദിക് പാണ്ഡ്യ ചീത്ത വിളിക്കുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. പാണ്ഡ്യ ഉപയോഗിച്ച വാക്ക് ക്യാമറയിൽ പതിഞ്ഞില്ലെങ്കിലും, ആ വാക്ക് ഏതാണെന്ന് എല്ലാവർക്കും വിഡിയോയിൽ പതിഞ്ഞ ദൃശ്യങ്ങളിലെ ചുണ്ടനക്കത്തിൽനിന്ന് മനസ്സിലായി.മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 196 റൺസാണ്. മറുപടി ബാറ്റിങ്ങിൽ മുംബൈ ഇന്ത്യൻസ് 14 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 112 റൺസ് എന്ന നിലയിൽ നിൽക്കെ, അടുത്ത ഓവർ ബോൾ ചെയ്യാനെത്തിയത് സായ് കിഷോർ. ക്രീസിൽ ഹാർദിക് പാണ്ഡ്യയും സൂര്യകുമാർ യാദവും.


Source link

Related Articles

Back to top button