KERALA

പോലീസ് വേഷത്തില്‍ കൈലാഷ്, ത്രില്ലടിപ്പിച്ച് ‘റാസ’ ട്രെയിലര്‍ 


ജെസന്‍ ജോസഫ്, കൈലാഷ്, മിഥുന്‍ നളിനി, ജാനകി ജീത്തു, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെസന്‍ ജോസഫ് കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന ‘റാസ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. ജിപ്‌സാ ബീഗം, മജീദ്, സലാഹ്, സുമാ ദേവി, ബിന്ദു വരാപ്പുഴ, ദിവ്യ നായര്‍, ജാനകി ദേവി, ബെന്നി എഴുകുംവയല്‍, ബെന്നി കലാഭവന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹൈമാസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഹുസൈന്‍ അബ്ദുള്‍ ഷുക്കൂര്‍ നിര്‍വഹിക്കുന്നു. ജെസന്‍ ജോസഫ്, അനസ് സൈനുദ്ദീന്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് അസസ് സൈനുദ്ദീന്‍, ജാനകി ജിത്തു, വിനീഷ് പെരുമ്പള്ളി എന്നിവര്‍ സംഗീതം നല്‍കിയിരിക്കുന്നു. മധു ബാലകൃഷ്ണന്‍, നജീം അര്‍ഷാദ്, പന്തളം ബാലന്‍, അജിന്‍ രമേഷ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.


Source link

Related Articles

Back to top button