‘പോളിടെക്‌നിക്കിലെ കഞ്ചാവ് കേസ്; പ്രതികളിൽ നിന്നും ലഭിച്ച വിവരങ്ങൾ വിശ്വസിക്കാനാവില്ല,തെളിവുകൾ വേണം’

കളമശ്ശേരി പോളിടെക്‌നിക് കോളേജിലെ പെരിയാര്‍ മെന്‍സ് ഹോസ്റ്റലിലെ മിന്നല്‍ പരിശോധനയില്‍ വന്‍ കഞ്ചാവ് ശേഖരം പിടികൂടിയ സംഭവത്തില്‍ പിടിയിലായ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളിൽ നിന്ന് കുറച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇവ പൂർണമായി വിശ്വസിക്കാവുന്നതല്ലെന്നും തൃക്കാക്കര എസിപി പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ തുടർ നടപടിയുള്ളൂ, വിദ്യാർഥികൾ ഉൾപ്പെട്ട കേസായതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയില്ല. അറസ്റ്റ് ചെയ്ത രണ്ടുപേർക്കും കേസിൽ നേരിട്ട് പങ്കാളിത്തമുണ്ട്. കഞ്ചാവ് വിതരണം ചെയ്തത് അവരാണെന്ന് സമ്മതിച്ചിട്ടുണ്ട്. കൂടുതൽ പേർ പ്രതികളാവാനും സാധ്യതയുണ്ട്. ഇത്രയും അളവിൽ കൊണ്ടുവന്നിട്ടില്ലെങ്കിലും നേരത്തെയും ചെറിയ തോതിൽ ഇവർ കഞ്ചാവ് കോളേജിൽ എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കളമശ്ശേരി പോളിടെക്‌നിക്കിൽ ഹോളി ആഘോഷത്തിനെത്തിച്ച വൻ കഞ്ചാവ് ശേഖരമാണ് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്.
Source link