KERALA

പോർക്കളത്തിന് പുറത്ത് മാത്രം പോരാടാൻ ആഗ്രഹിക്കുന്ന ഈ ഭീരുക്കളോട് എങ്ങനെ പോരാടും -കങ്കണ


പ്രശസ്തമായ ബൈസരൻ പുൽമേട്ടിൽ നിരപരാധികളായ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരർ വെടിയുതിർത്തതിനെ തുടർന്ന് 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത പഹൽഗാം ആക്രമണത്തെ അപലപിച്ച് നടിയും എംപിയുമായ കങ്കണ റണൗട്ട്. തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ രോഷം നിറഞ്ഞ പോസ്റ്റ് പങ്കുവെച്ചുകൊണ്ട്, നടിയും പാർലമെൻ്റ് അംഗവുമായ അവർ ഭീകരര്‍ക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു.യുദ്ധങ്ങൾ നടക്കുന്നത് പോർക്കളത്തിലാണെന്നും എന്നാൽ ആക്രമികൾ നിരായുധരായ സാധാരണക്കാരെയാണ് ലക്ഷ്യമിട്ടതെന്നും അവർ തൻ്റെ ഇൻസ്റ്റാ​ഗ്രാം സ്റ്റോറികളിൽ കുറിച്ചു. “സ്വയം പ്രതിരോധിക്കാൻ യാതൊന്നും കൈവശമില്ലാത്ത സാധാരണക്കാർക്ക് നേരെയാണ് അവർ വെടിയുതിർക്കുന്നത്, ചരിത്രത്തിലെ എല്ലാ യുദ്ധങ്ങളും പോർക്കളത്തിൽ മാത്രമാണ് നടന്നിട്ടുള്ളത്. ഈ അക്രമികൾക്ക് ആയുധങ്ങൾ ലഭിച്ചതിനാൽ അവർ നിരായുധരും നിരപരാധികളുമായ ആളുകളെ വെടിവയ്ക്കുകയാണ്. പോർക്കളത്തിന് പുറത്ത് മാത്രം പോരാടാൻ ആഗ്രഹിക്കുന്ന ഈ ഭീരുക്കളോട് എങ്ങനെ പോരാടും.” കങ്കണ ചോദിച്ചു.


Source link

Related Articles

Back to top button