ഇന്ത്യൻ ക്യാപ്റ്റനെ വളഞ്ഞ് ആരാധകർ; ഫോട്ടോയെടുക്കാൻ ശ്രമിച്ചവരെ തള്ളിമാറ്റി, ചൂടായി രോഹിത് ശർമ- വിഡിയോ

മുംബൈ∙ ആരാധകരിൽനിന്ന് കുടുംബത്തെ മാറ്റിനിർത്താൻ പാടുപെട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശര്‍മ. കുടുംബത്തോടൊപ്പം മുംബൈ വിമാനത്താവളത്തിലെത്തിയപ്പോഴാണു രോഹിത് ശര്‍മയെ ആരാധകർ വളഞ്ഞത്. താരത്തിന്റെ ചിത്രങ്ങളെടുക്കാനായി ആരാധകർ കാറിനു ചുറ്റുംകൂടിയതോടെ, കുടുംബത്തെ സുരക്ഷിതരായി വാഹനത്തിൽ കയറ്റാൻ ബുദ്ധിമുട്ടുന്ന ഇന്ത്യൻ ടീം ക്യാപ്റ്റന്റെ ദൃശ്യങ്ങൾ വൈറലാണ്. താരത്തിന്റെ ഫോട്ടോയെടുക്കാൻ ശ്രമിക്കുന്ന ചിലരെ രോഹിത് ശർമ മറ്റൊരു ഭാഗത്തേക്കു തള്ളി നീക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളുണ്ട്.ചിലരോട് രോഹിത് ശർമ രൂക്ഷഭാഷയിൽ സംസാരിക്കുന്നുണ്ടെങ്കിലും ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷമാണ് ഇന്ത്യൻ ക്യാപ്റ്റൻ മടങ്ങിയത്. വർഷങ്ങൾക്കു ശേഷം ഇന്ത്യയ്ക്ക് ഐസിസി ചാംപ്യൻസ് ട്രോഫി കീരിടം നേടിക്കൊടുത്ത രോഹിത് ശർമ കഴിഞ്ഞ ദിവസമാണു നാട്ടിലെത്തിയത്. ചാംപ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്കു ശേഷം രോഹിത് കുടുംബത്തോടൊപ്പം മാലദ്വീപിലേക്കു പോയിരുന്നു.
Source link