KERALA

കനയ്യ കുമാർ കയറിയ ക്ഷേത്രം കഴുകി വൃത്തിയാക്കി, വീഡിയോ പുറത്ത്, ബിഹാറിൽ പുതിയ വിവാദം


പട്‌ന (ബിഹാര്‍): കോൺ​ഗ്രസ് നേതാവ് കനയ്യ കുമാർ സന്ദർശിച്ചതിനുപിന്നാലെ ക്ഷേത്രം ​ഗം​ഗാജലം കൊണ്ട് വൃത്തിയാക്കിയെന്ന് ആരോപണം. ബിഹാർ സഹർസ ജില്ലയിലെ ബാൻ​ഗാവിലെ ഭ​ഗവതി സ്ഥാനിലുള്ള ദുർ​ഗാ ക്ഷേത്രത്തിലാണ് സംഭവം. കുടിയേറ്റം നിർത്തുക, ജോലി നൽകുക എന്ന മുദ്രാവാക്യവുമായി നിലവിൽ ബിഹാറിൽ റാലി നടത്തുകയാണ് കനയ്യ കുമാർ. പ്രതിഷേധവുമായി കോൺ​ഗ്രസ് രം​ഗത്തെത്തി.ബിഹാറിൽ താൻ നടത്തുന്ന റാലിക്കിടെയാണ് കനയ്യ കുമാർ ക്ഷേത്രത്തിലെത്തിയത്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു ഇത്. ക്ഷേത്രപരിസരത്തെ മണ്ഡപത്തിൽവെച്ച് ജനങ്ങളെ അഭിസംബോധനചെയ്ത് സംസാരിക്കുകയുംചെയ്തു അദ്ദേഹം. അദ്ദേഹം മടങ്ങിയതിന് തൊട്ടടുത്തദിവസം ചിലർ ചേർന്ന് ഈ മണ്ഡപം ​വൃത്തിയാക്കുകയായിരുന്നു. ​ന​ഗർ പഞ്ചായത്ത് ബൻ​ഗാവ് വാർഡ് കൗൺസിലർ ആയ അമിത് ചൗധരിയായിരുന്നു നേതൃത്വം. ഗം​ഗാജലം ഉപയോ​ഗിച്ചാണ് മണ്ഡപം വൃത്തിയാക്കിയതെന്നാണ് ഇവർ പ്രതികരിച്ചത്.


Source link

Related Articles

Back to top button