INDIA
പ്രതികാരനികുതികൾ ‘ടെറിബിൾ ഐഡിയ’, മാന്ദ്യപ്പേടിയിൽ അമേരിക്ക: ഇന്ത്യൻ വിപണി പ്രതീക്ഷയിൽ

മാന്ദ്യഭയത്തിൽ തകർന്ന അമേരിക്കൻ വിപണിക്ക് പിന്നാലെ മറ്റെല്ലാ ഏഷ്യൻ വിപണികളെയും പോലെ നഷ്ടത്തിൽ തുടങ്ങിയ നിഫ്റ്റി ഇൻഡസ്ഇന്‍ഡ് ബാങ്കിന്റെ 25% തകർച്ചയുടെ ക്ഷീണവും മറികടന്ന് 37പോയിന്റ് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലെ അമേരിക്കൻ വിപണി മാന്ദ്യഭയത്തിൽ വീണത് ഐടി ഓഹരികൾക്ക് നൽകിയ തിരുത്തലും ഇന്ത്യൻ വിപണിയുടെ തുടക്കത്തെ സ്വാധീനിച്ചു. നിഫ്റ്റി 22314 പോയിന്റ് വരെ വീണ ശേഷം തിരിച്ചു കയറി 22500 പോയിന്റിലെ കടമ്പ പൊളിച്ച് 22522 പോയിന്റ് വരെ മുന്നേറിയ ശേഷം 22500 പോയിന്റിന് തൊട്ട് താഴെയാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് നേരിയ നഷ്ടത്തിൽ 74102 പോയിന്റിലും ക്ളോസ് ചെയ്തു. ബാങ്കിങ് വീഴ്ച അമേരിക്കൻ സിപിഐ നാളെ
Source link