പ്രതിസന്ധിക്കയത്തിൽ ചൈന; പലിശയിൽ തൊട്ടില്ല, ഷീയെ കാണാൻ ട്രംപ്, ജപ്പാനിൽ ഭരണമാറ്റക്കാറ്റ്, ആശങ്കയിൽ ഓഹരി വിപണി

കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുന്ന ചൈനയിൽ, കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന (പിബിഒസി) അടിസ്ഥാന പലിശനിരക്കുകളിൽ മാറ്റംവരുത്താതെ പണനയം പ്രഖ്യാപിച്ചു. രാജ്യത്ത് പ്രതിസന്ധി ഗുരുതരമെന്നും ഉത്തേജക പദ്ധതികൾ തുടരേണ്ടത് അനിവാര്യമാണെന്നും വ്യക്തമാക്കുന്നതുമാണ് ഈ നടപടി. ഉപഭോക്തൃ വിപണിയിൽ മാന്ദ്യമുണ്ടെന്ന് സൂചിപ്പിച്ച് റീട്ടെയ്ൽ വിൽപന ജൂണിൽ മുൻമാസത്തെ 6.4 ശതമാനത്തിൽ നിന്ന് 4.8 ശതമാനത്തിലേക്ക് ഇടിഞ്ഞിരുന്നു. ഈ വർഷം ജനുവരി-മാർച്ചിൽ ചൈനീസ് ജിഡിപി വളർച്ച 5.2% മെച്ചപ്പെട്ടെങ്കിലും മുൻവർഷത്തെ സമാനപാദത്തിലെ 5.4 ശതമാനത്തേക്കാൾ കുറയുകയാണുണ്ടായത്.ചൈനയിലെ പ്രതിസന്ധി ഉൾപ്പെടെ ഇന്ത്യൻ ഓഹരി വിപണിയെ രാജ്യാന്തര, ആഭ്യന്തര തലങ്ങളിൽ നിന്ന് കാത്തിരിക്കുന്നത് നിരവധി വെല്ലുവിളികളാണ്. പലിശനിരക്ക് നിലനിർത്തിയ കേന്ദ്രബാങ്കിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ചൈനീസ് ഓഹരി സൂചികയായ ഷാങ്ഹായ് 0.32 ശതമാനവും ഹോങ്കോങ്ങിൽ ഹാങ്സെങ് 0.27 ശതമാനവും നേട്ടത്തിലേറി. ഓഗസ്റ്റ് ഒന്ന് ഇങ്ങടുക്കുന്നു; ഉറ്റുനോട്ടം ട്രംപിലേക്ക്യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ നിരവധി രാജ്യങ്ങൾക്കുമേൽ ഓഗസ്റ്റ് ഒന്നുമുതൽ യുഎസിന്റെ പുതുക്കിയ ഇറക്കുമതി തീരുവ പ്രാബല്യത്തിൽ വരാനിരിക്കേ, ഓഹരി നിക്ഷേപകർ കടുത്ത ആശങ്കയിൽ. നിലവിൽ 30% ഇറക്കുമതി തീരുവയാണ് യൂറോപ്യൻ യൂണിയനുമേൽ ട്രംപ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് അംഗീകരിക്കില്ലെന്നും കുറയ്ക്കണമെന്നും ചർച്ച തുടരുമെന്നുമായിരുന്നു യൂറോപ്യൻ യൂണിയന്റെ മറുപടി. ചർച്ചയിൽ ഇനിയും തീരുമാനമാകാത്തത് ഓഹരി വിപണികൾക്കും പ്രതിസന്ധി സൃഷ്ടിക്കുന്നു. ലണ്ടനിൽ എഫ്ടിഎസ്ഇ ഓഹരി സൂചിക പക്ഷേ, താരിഫിൽ കുറവുണ്ടായേക്കുമെന്ന പ്രതീക്ഷകളുടെ അടിസ്ഥാനത്തിൽ 0.22% കയറി.
Source link