പ്രതീക്ഷകളെ കടത്തിവെട്ടി റിലയൻസിന്റെ ലാഭം; അനന്ത് അംബാനിക്ക് ഇനി പുതിയ ദൗത്യം, തിളങ്ങി ജിയോയും ജിയോ സ്റ്റാറും

ശതകോടീശ്വരനും ഇന്ത്യയിലെ ഏറ്റവും സമ്പന്നനുമായ മുകേഷ് അംബാനി (Mukesh Ambani) നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് (Reliance Industries/RIL) കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) അവസാനപാദമായ ജനുവരി-മാർച്ചിൽ സ്വന്തമാക്കിയത് നിരീക്ഷകർ പ്രതീക്ഷിച്ചതിനേക്കാൾ ലാഭം. മുൻവർഷത്തെ (2023-24) സമാനപാദത്തേക്കാൾ 2.4 ശതമാനം വർധനയോടെ 19,407 കോടി രൂപയാണ് സംയോജിത ലാഭമായി റിലയൻസ് നേടിയത്. നിരീക്ഷകർ പ്രവചിച്ചിരുന്നത് 18,471 കോടി രൂപയായിരുന്നു.പ്രവർത്തന വരുമാനം (Operating revenue) 9.9% ഉയർന്ന് 2.64 ലക്ഷം കോടി രൂപയായി. ഭേദപ്പെട്ട പ്രവർത്തനഫലത്തിന്റെ പശ്ചാത്തലത്തിൽ 2024-25 വർഷത്തേക്കായി ഓഹരിക്ക് 5.50 രൂപ വീതം ലാഭവിഹിതം (dividend) നൽകാൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ശുപാർശയും ചെയ്തിട്ടുണ്ട്. ഇതിനു പുറമെ ഓഹരികളാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളിറക്കി (NCDs) 25,000 കോടി രൂപ സമാഹരിക്കാനും ബോർഡ് തീരുമാനിച്ചു. നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുമ്പുള്ള ലാഭം അഥവാ എബിറ്റ്ഡ (EBITDA) മാർച്ചുപാദത്തിൽ 4 ശതമാനം വാാർഷിക വളർച്ചയോടെ (YoY) 48,737 കോടി രൂപയായി. ഒ2സി ബിസിനസ്റിലയൻസ് റീട്ടെയ്ൽ
Source link