WORLD

‘പ്രതീക്ഷിച്ച പോലെ പാർ‌ട്ടിക്ക് വളരാനായില്ല, താഴെത്തട്ടിൽ അതീവ ദുർബലം; സിപിഎം അംഗത്വ ഫീസ് ഉയർത്തും’


മധുര∙ പ്രതീക്ഷിച്ച പോലെ പാർട്ടിക്ക് വളരാനായില്ലെന്നും പോരായ്മകൾ ഉണ്ടായെന്നും സിപിഎം പാർട്ടി കോൺഗ്രസിൽ വിമർശനം. പാർട്ടി താഴെത്തട്ടിൽ അതീവ ദുർബലമാണെന്ന് സംഘടന റിപ്പോർട്ടിന്‍മേലുള്ള ചർച്ചയിൽ പി.കെ.ബിജു കേരളഘടകത്തിന് വേണ്ടി സ്വയം വിമർശനം നടത്തി. കേരളത്തിൽ ഉൾപ്പെടെ കൊഴിഞ്ഞുപോക്ക് ഉണ്ടെന്നും ജനകീയ വിഷയങ്ങൾ ഉയർത്തി സമരം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിഭരണഘടന ഭേദഗതി ചെയ്യാനും തീരുമാനമുണ്ടായി. സിപിഎം അംഗത്വ ഫീസ് 5 രൂപയിൽ നിന്ന് 10 രൂപയാക്കി ഉയർത്തും. നിലവിൽ 10 ലക്ഷം സിപിഎം അംഗങ്ങളാണുള്ളത്. സ്വകാര്യമൂലധന നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിന്റെ നയംമാറ്റത്തിനും പാർട്ടി കോൺഗ്രസ് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. കേരളത്തിലെ ജനാധിപത്യനേട്ടങ്ങള്‍ പ്രചരിപ്പിക്കാനും ഇടതുസര്‍ക്കാരിന്റെ സംരക്ഷണത്തിനായി അണിനിരക്കാനും ആഹ്വാനം ചെയ്യുന്ന പ്രമേയവും അംഗീകരിച്ചു. അതേസമയം, വിദേശസര്‍വകലാശാലൾക്ക് വഴിയൊരുക്കുന്ന സമീപനം വിമർശനം നേരിടുകയും ചെയ്തു.


Source link

Related Articles

Back to top button