KERALA

‘പ്രഭുദേവ നല്ല അച്ഛന്‍, അദ്ദേഹത്തേക്കുറിച്ച് ഞാന്‍ മോശമായി സംസാരിക്കില്ല’; മനസുതുറന്ന് ആദ്യഭാര്യ


തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ സജീവമായുള്ള നടനാണ് പ്രഭുദേവ. ഇന്ത്യന്‍ മൈക്കിള്‍ ജാക്‌സണ്‍ എന്നറിയപ്പെടുന്ന പ്രഭുദേവ അഭിനയത്തിന് പുറമേ സംവിധായകനായും നൃത്തസംവിധായകനായും സിനിമാമേഖലയില്‍ തിരക്കേറിയ കലാകാരനാണ്. പ്രഭുദേവയുടെ സിനിമകള്‍ പോലെതന്നെ അദ്ദേഹത്തിന്റെ വ്യക്തിജീവിതവും പലപ്പോഴും ആരാധകര്‍ ചര്‍ച്ചയാക്കാറുണ്ട്. ആദ്യഭാര്യ റംലത്തുമായി വേർപിരിഞ്ഞതും പിന്നീട് നടി നയൻതാരയുമായുള്ള പ്രണയവുമൊക്കെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ പ്രഭുദേവയെക്കുറിച്ച് മനസുതുറക്കുകയാണ് അദ്ദേഹത്തിന്റെ ആദ്യഭാര്യ റംലത്ത്. വിവാഹമോചിതരാണെങ്കിലും മക്കളെ വളര്‍ത്തുന്നതില്‍ പ്രഭുദേവയുടെ പിന്തുണ വളരെവലുതായിരുന്നുവെന്ന് പറയുകയാണ് റംലത്ത്. പിരിഞ്ഞതിനുശേഷം തന്നേക്കുറിച്ച് മോശമായി ഒന്നും പ്രഭുദേവ പറഞ്ഞിട്ടില്ല. അങ്ങനെയൊരാളെക്കുറിച്ച് താനും മോശമായി പറയില്ലെന്നും റംലത്ത് പറഞ്ഞു. ‘അവള്‍ വികടന്‍’ തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റംലത്ത് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.


Source link

Related Articles

Back to top button