മൂലയ്ക്കിരുത്താൻ ശ്രമിക്കുന്നത് പാർട്ടിയിലെ ഒരുവിഭാഗം, എന്നെ തൊടാന്‍ ആര്‍ക്കും കഴിയില്ല -കെ. സുധാകരൻ

തിരുവനന്തപുരം: കോൺഗ്രസിൽ നേതൃമാറ്റം വരുമെന്ന ചർച്ചകൾ നിഷേധിച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ഞായറാഴ്ച മാധ്യമങ്ങൾക്കു മുന്നിലെത്തി. അങ്ങനെയൊരു ചർച്ചയേ നടന്നിട്ടില്ലെന്ന് അദ്ദേഹം അടിവരയിടുന്നു. സുധാകരൻ ‘മാതൃഭൂമി’ പ്രതിനിധി പി.കെ. മണികണ്ഠനുമായി സംസാരിക്കുന്നു.കെപിസിസി അധ്യക്ഷൻ മാറുമെന്നാണ് വാർത്തകൾ? നേതൃമാറ്റത്തിന്റെ ചർച്ചവന്നിട്ടില്ല. അതാണ് യാഥാർഥ്യം. ഞാൻ മാറണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടതു പാർട്ടിയാണ്. അങ്ങനെയൊരു തീരുമാനം പാർട്ടിയെടുത്തിട്ടില്ല. രാഹുൽഗാന്ധിയുമായും മല്ലികാർജുന ഖർഗെയുമായും ഒന്നരമണിക്കൂർ ചർച്ചനടത്തി. നേരിയ സൂചനപോലും എനിക്കു ലഭിച്ചിട്ടില്ല. മാറ്റണമെങ്കിൽ ചർച്ചയ്ക്കു വിളിക്കേണ്ട കാര്യമില്ലല്ലോ. ഒരു കടലാസയച്ചാൽമതി. സ്ഥാനമുണ്ടായാലും ഇല്ലെങ്കിലും അവസാനംവരെ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കും. പാർട്ടി പറഞ്ഞാൽ, ചിരിച്ചുകൊണ്ട് മാറും. പക്ഷേ, എന്നോടാരും മാറാൻ പറഞ്ഞിട്ടില്ല.
Source link