WORLD

പ്രവാസി മലയാളിയെ തേടി ലോകസുന്ദരിയുടെ 'വിളി': താരങ്ങള്‍ക്കൊപ്പം നെയ്മാറിന്റെ 'സമ്മാനം'; ഇത് സൂപ്പർതാരങ്ങളുടെ സ്വന്തം 'സെലിബ്രിറ്റി'


ദോഹ ∙ ലോകസുന്ദരി ഐശ്വര്യ റായ് മുതല്‍ ക്രിക്കറ്റ് ഇതിഹാസം വിരാട് കോലി ഉള്‍പ്പെടെ ഏതൊരു സെലിബ്രിറ്റിയും ഖത്തര്‍ സന്ദര്‍ശനം ഷെഡ്യൂള്‍ ചെയ്താല്‍ ആദ്യം ‘വിളി’ എത്തുന്നത് ദോഹയിലെ ഈ മലയാളി ചെറുപ്പക്കാരനെ തേടിയാണ്-ഫോട്ടോഷൂട്ടിനായി.എട്ടാം ക്ലാസില്‍ നാട്ടിലെ കല്ല്യാണ ഫൊട്ടോഗ്രഫറുടെ സഹായിയായി തുടങ്ങിയ ക്യാമറ ക്ലിക്കുകളില്‍ ഇന്നിപ്പോ മുന്‍നിര സെലിബ്രിറ്റുകളുടെ മുഖങ്ങളാണ് പതിയുന്നത്. ദോഹയിലെ അറിയപ്പെടുന്ന, തിരക്കേറിയ സെലിബ്രിറ്റി ഫൊട്ടോഗ്രഫര്‍ ആണ് 36കാരനായ അനീഷ് ഗ്രിഡ് എന്ന ഈ തൃശ്ശൂര്‍ക്കാരന്‍.


Source link

Related Articles

Back to top button