KERALA

പ്രവർത്തനപരിചയമുള്ള നേതാക്കൾക്ക് നിർബന്ധിത വിരമിക്കൽ നൽകുന്നത് ഗുണകരമാകില്ല; തിരുത്തൽ നിർദേശം


മധുര: സിപിഎമ്മിൽ നിലവിലുള്ള പ്രായപരിധിവ്യവസ്ഥ തിരുത്താൻ ഭരണഘടനാ ഭേദഗതി വേണമെന്ന് പാർട്ടി കോൺഗ്രസിൽ ആവശ്യം. കണ്ണൂർ പാർട്ടി കോൺഗ്രസ് തള്ളിയ ഭേദഗതികളാണ് വീണ്ടും വിവിധഘടകങ്ങളിൽനിന്നുയർന്നത്. പ്രവർത്തനപരിചയവും സംഘടനാശേഷിയുമുള്ള നേതാക്കൾക്ക് നിർബന്ധിത വിരമിക്കൽ നൽകുന്നത് ഗുണകരമാകില്ലെന്ന് ചർച്ചയിൽ പ്രതിനിധികൾ ചൂണ്ടിക്കാട്ടി.കേരളം, ബംഗാൾ, തമിഴ്നാട് ഘടകങ്ങളിൽനിന്നെല്ലാം നേതാക്കൾ കൂട്ടത്തോടെ പിരിഞ്ഞുപോകുംവിധം പ്രായപരിധിവ്യവസ്ഥ നടപ്പാക്കുന്നതിലാണ് എതിർപ്പ്. കേരളത്തിന്റെ ഗ്രൂപ്പ് ചർച്ചയിൽ നാലുപേർ ഇക്കാര്യം ഉന്നയിച്ചു. പശ്ചിമബംഗാളിനും സമാനനിലപാടാണെന്നാണ് സൂചന. പ്രായപരിധി നടപ്പാക്കുന്നതിലെ വിയോജിപ്പ് കണ്ണൂർ പാർട്ടി കോൺഗ്രസിൽ ബംഗാൾ നേതാക്കൾ പ്രകടിപ്പിച്ചിരുന്നെങ്കിലും അംഗീകരിച്ചിരുന്നില്ല. പ്രായപരിധിയിൽ ഇളവുനൽകി, മാണിക് സർക്കാരിനെ സംസ്ഥാനഘടകത്തിൽ നിലനിർത്തിയ ത്രിപുരയും ഇതേ അഭിപ്രായമാണ് പങ്കുവെക്കുന്നത്.


Source link

Related Articles

Back to top button