WORLD

‘പ്രസവം വൈകേണ്ട, കുട്ടികൾ വേണം’: നവദമ്പതികളോട് ഉദയനിധി സ്റ്റാലിൻ


ചെന്നൈ ∙ വേഗം കുട്ടികൾക്കു ജന്മം നൽകണമെന്നു നവദമ്പതികളോടു തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ഇക്കാര്യം നേരത്തേ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണു മകൻ ഉദയനിധിയും സമാന പരാമർശം നടത്തിയത്. ഒരുപാട് കുട്ടികൾ വേണ്ടെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. ചെന്നൈയിൽ സമൂഹ വിവാഹത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടപ്പാക്കുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ലോക്സഭാ സീറ്റുകൾ കുറയുമെന്ന ആശങ്കയ്ക്കിടെയാണ് ഉദയനിധിയുടെ പരാമർശം. ‘‘വിവാഹിതരാകാൻ പോകുന്ന ദമ്പതികൾ എത്രയും വേഗം കുഞ്ഞിനെക്കുറിച്ചു ചിന്തിക്കണമെന്ന് അഭ്യർഥിക്കുന്നു. കുട്ടികൾക്കു തമിഴ് പേരുകളിടണം. ആദ്യം ജനനനിയന്ത്രണം നടപ്പാക്കിയ സംസ്ഥാനമാണു നമ്മുടേത്. അതിന്റെ പ്രശ്നങ്ങളാണു നേരിടുന്നത്. മണ്ഡല പുനർനിർണയം നടപ്പിലാക്കിയാൽ തമിഴ്നാട്ടിൽ 8 സീറ്റ് വരെ നഷ്ടമാകും. ജനന നിയന്ത്രണം നടപ്പിലാക്കാത്ത ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്കു നൂറോളം സീറ്റുകൾ ലഭിക്കും’’– ഉദയനിധി പറഞ്ഞു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button