KERALA

കണ്ണൂരിൽ ദമ്പതിമാർ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ


കണ്ണൂർ: മട്ടന്നൂർ കൊടോളിപ്രത്ത് ദമ്പതിമാരെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ​ഗോകുലത്തിൽ കെ.വി.ബാബു (58), ഭാര്യ സജിത (55) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നു. മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)


Source link

Related Articles

Back to top button