KERALA

സംഘര്‍ഷത്തിനിടെ അടച്ച 32 വിമാനത്താവളങ്ങള്‍ തുറന്നു; വിമാന സര്‍വീസ് ആരംഭിച്ചു


ന്യൂഡല്‍ഹി: പാകിസ്താനുമായുള്ള സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ കാരണം അടച്ചിട്ടിരുന്ന ഇന്ത്യയുടെ വടക്ക്, വടക്ക് പടിഞ്ഞാറന്‍ മേഖലകളിലെ 32 വിമാനത്താവളങ്ങള്‍ വീണ്ടും തുറന്നു.ശ്രീനഗര്‍, ചണ്ഡീഗഡ്, അമൃത്‌സർ എന്നിവയുള്‍പ്പെടെയുള്ള ഈ വിമാനത്താവളങ്ങളില്‍ വിമാന സർവീസ്‌ പുനരാരംഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് മെയ് 15 വരെ വിമാനത്താവളങ്ങള്‍ താത്കാലികമായി അടച്ചിടാനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാല്‍, വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെയാണ് തുറക്കാന്‍ തീരുമാനിച്ചത്.


Source link

Related Articles

Back to top button