KERALA
പൻറുട്ടി ചക്കയ്ക്കും പുളിയങ്കുടി നാരങ്ങയ്ക്കും ഭൗമസൂചികാപദവി

ചെന്നൈ: പൻറുട്ടി ചക്കയും പുളിയങ്കുടി നാരങ്ങയും ഉൾപ്പെടെ തമിഴ്‌നാടിന്റെ ആറ് ഉത്പന്നങ്ങൾക്കുകൂടി ഭൗമസൂചികാപദവി. ഇതോടെ സംസ്ഥാനത്ത് ഈ അംഗീകാരം ലഭിച്ച ഉത്പന്നങ്ങൾ 69 ആയി.79 ഉത്പന്നങ്ങളുമായി രാജ്യത്ത് ഒന്നാമതുള്ള ഉത്തർപ്രദേശിനുപിന്നിൽ രണ്ടാംസ്ഥാനത്തെത്തി തമിഴ്‌നാട്. കഴിഞ്ഞ ദിവസം കുംഭകോണം വെറ്റില, തോവാള പുഷ്പമാല എന്നിവയ്ക്ക് ഭൗമസൂചികാപദവി ലഭിച്ചിരുന്നു. ഇപ്പോൾ പൻറുട്ടി ചക്ക, പൻറുട്ടി കശുവണ്ടി, പുളിയങ്കുടി ആസിഡ് നാരങ്ങ, വിരുദുനഗർ ചുവന്ന മുളക്, ചെട്ടികുളം ചെറിയ ഉള്ളി, രാംനാട് (രാമനാഥപുരം) ചിത്തിരൈക്കർ അരി എന്നിവയ്ക്കാണ് ഭൗമസൂചികാപദവി ലഭിച്ചത്.
Source link